Thursday, April 24, 2008

ഒരു സന്തോഷവാര്‍ത്ത: അഫിമാനം

എന്‍റെ ബ്ളോഗിംഗ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമാണിത്‌. ജീവിതത്തിലാദ്യമായി ഞാന്‍ അനുകരിക്കപ്പെട്ടിരിക്കുന്നു. ഒരാളെ ആരെങ്കിലും അനുകരിക്കണമെങ്കില്‍ ആയാളില്‍ അനുകരണീയമായി എന്തെങ്കിലും കാണണം എന്നണല്ലോ ശാസ്ത്രം..

അങ്ങനെ ഞാനും ഇമ്മിണി വല്യ ബ്ളോഗറായി..

വിശദാംശങ്ങള്‍:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ എന്ന എന്‍റെ ആരാധകന്‍ അദ്ദേഹത്തിന്‍റെ കവിതയില്‍ എന്‍റെ പഴയ നാലു വരികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു.

ഇതായിരുന്നു എന്‍റെ വരികള്‍:

"ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല"

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല (Feb 15, 2008)

സഗീറിന്‍റെ വരികള്‍:

ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!

സഗീറിന്‍റെ കവിത (April 24, 2008)

അങ്ങേര്‍ക്ക്‌ ഒരു നന്ദി കമന്‍റിട്ടപ്പോ അതു അപ്രൂവലിനു പോയി. അതോണ്ടാ ഇങ്ങനെ ഒരു സാഹസം..!

നന്ദി സഗീറേ നന്ദി..
എനിക്ക്‌ അഫിമാനിക്കാനീ നിമിഷം തന്നതിന്‌..