എന്‍റെ ബ്ളോഗിംഗ് ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമാണിത്. ജീവിതത്തിലാദ്യമായി ഞാന്‍ അനുകരിക്കപ്പെട്ടിരിക്കുന്നു. ഒരാളെ ആരെങ്കിലും അനുകരിക്കണമെങ്കില്‍ ആയാളില്‍ അനുകരണീയമായി എന്തെങ്കിലും കാണണം എന്നണല്ലോ ശാസ്ത്രം..
അങ്ങനെ ഞാനും ഇമ്മിണി വല്യ ബ്ളോഗറായി..
വിശദാംശങ്ങള്‍:
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന എന്‍റെ ആരാധകന്‍ അദ്ദേഹത്തിന്‍റെ കവിതയില്‍ എന്‍റെ പഴയ നാലു വരികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു.
ഇതായിരുന്നു എന്‍റെ വരികള്‍:
"ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക് ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല"
ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല (Feb 15, 2008)
സഗീറിന്‍റെ വരികള്‍:
ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!
സഗീറിന്‍റെ കവിത (April 24, 2008)
അങ്ങേര്‍ക്ക് ഒരു നന്ദി കമന്‍റിട്ടപ്പോ അതു അപ്രൂവലിനു പോയി. അതോണ്ടാ ഇങ്ങനെ ഒരു സാഹസം..!
നന്ദി സഗീറേ നന്ദി..
എനിക്ക് അഫിമാനിക്കാനീ നിമിഷം തന്നതിന്..
Showing posts with label അഫിമാനം. Show all posts
Showing posts with label അഫിമാനം. Show all posts
Thursday, April 24, 2008
Subscribe to:
Posts (Atom)