Thursday, April 24, 2008

ഒരു സന്തോഷവാര്‍ത്ത: അഫിമാനം

എന്‍റെ ബ്ളോഗിംഗ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമാണിത്‌. ജീവിതത്തിലാദ്യമായി ഞാന്‍ അനുകരിക്കപ്പെട്ടിരിക്കുന്നു. ഒരാളെ ആരെങ്കിലും അനുകരിക്കണമെങ്കില്‍ ആയാളില്‍ അനുകരണീയമായി എന്തെങ്കിലും കാണണം എന്നണല്ലോ ശാസ്ത്രം..

അങ്ങനെ ഞാനും ഇമ്മിണി വല്യ ബ്ളോഗറായി..

വിശദാംശങ്ങള്‍:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ എന്ന എന്‍റെ ആരാധകന്‍ അദ്ദേഹത്തിന്‍റെ കവിതയില്‍ എന്‍റെ പഴയ നാലു വരികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു.

ഇതായിരുന്നു എന്‍റെ വരികള്‍:

"ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല"

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല (Feb 15, 2008)

സഗീറിന്‍റെ വരികള്‍:

ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!

സഗീറിന്‍റെ കവിത (April 24, 2008)

അങ്ങേര്‍ക്ക്‌ ഒരു നന്ദി കമന്‍റിട്ടപ്പോ അതു അപ്രൂവലിനു പോയി. അതോണ്ടാ ഇങ്ങനെ ഒരു സാഹസം..!

നന്ദി സഗീറേ നന്ദി..
എനിക്ക്‌ അഫിമാനിക്കാനീ നിമിഷം തന്നതിന്‌..

57 comments:

യാരിദ്‌|~|Yarid said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

ഈ വരികളുടെ ഊര്‍ജ്ജത്തില്‍ ഒരു കമന്റവിടെ പോയിട്ടു. പാമരന്റെ വരികള്‍ നേരത്തേ വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സഗീറിന്റെ ആ വരികളിലെ കവിത ഹൃദയത്തില്‍ തറച്ചു.

പക്ഷേ കോപ്പീ പേസ്റ്റിയതാണെന്ന് തിരിച്ചറിയുമ്പോള്‍ ആ കമന്റിനി തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ എന്ന വ്യസനം. കാരണം ആ കമന്റും പുറം ലോകം കാണണമെങ്കില്‍ മുഹമ്മദ് സഗീര്‍ തന്നെ വിചാരിക്കണം.

എന്തെല്ലാം കാണണമീ ബൂലോഗത്തില്‍?

കാപ്പിലാന്‍ said...

ഞാന്‍ അവിടെ പോയി ആ കവിത വായിച്ചു .ശരിയാണ് .കമെന്റിയില്ല .പക്ഷേ ഇതില്‍ ഒരു പോസിറ്റീവ് കാണുന്നത് .പാമാരനെ കവികള്‍ ,കവി ആണന്ന് സമ്മതിക്കുന്നു എന്നാണ് .അതില്‍ തീര്‍ച്ചയായും അഭിമാനിക്കണം .ഇന്നലെ നിരന്‍ എന്‍റെ കൈയില്‍ ഒരു തൊപ്പി തന്നു .അതു ഞാന്‍ പാമരന് തരുന്നു .കാരണം എന്‍റെ തല അതില്‍ കൂടി കടക്കുകില്ല .

നിരക്ഷരൻ said...

പാമരന് അഭിനന്ദനങ്ങള്‍.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ഇനി അയാളുടെ ആ പോസ്റ്റ് നിരുപാധികം ഡിലീറ്റ് ചെയ്ത്, മാപ്പുപറഞ്ഞാലും പ്രശ്നം തീരില്ലല്ലോ ? കക്ഷി അത് ഖത്തര്‍ സംസ്കൃതിയില്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങിക്കാണും ഇതിനകം.

യാരിത് പറഞ്ഞതിലേക്ക് ഒരു വരി ഞാന്‍ ചേര്‍ക്കുന്നു. ഇങ്ങനെയെങ്കിലും ആ മനുഷ്യന്‍ എന്തേലും എഴുതിയും, ചൊല്ലിയും പഠിക്കട്ടേ പാമരാ.

എന്തായാലും സഗീറിന്റെ ഈ സ്ഥിരം ബ്ലോഗ് മോഷണ പരമ്പരയോട് ശക്തമായി പ്രതിഷേധിക്കുന്നു.

പാമരന് ഒരിക്കല്‍ക്കൂടെ അഭിനന്ദനങ്ങള്‍.

കാപ്പിലാന്‍ said...

നിരന്‍ പറഞ്ഞ അങ്ങനെ ഒരു സംഭവം ഇതില്‍ ഉണ്ട് അല്ലേ ? കൈ അടി വാങ്ങട്ടെ ...ഖത്തറില്‍ ഉള്ള ആരും ഇല്ലേ ഈ ബൂലോഗത്തില്‍ ഈ പ്രശ്നം അവിടെ അവതരിപ്പിക്കാന്‍ .
സാരമില്ല പാമൂ ,വന്ന് ഷാപ്പില്‍ വന്ന് രണ്ട് അടിക്ക്. ഈ വിഷമം ഒക്കെ ഒന്ന് മാറി കിട്ടട്ടെ ..ഒന്നുമില്ലേലും ഞങ്ങള്‍ ഒക്കെ ഇല്ലേ ? ഭയക്കാതെ മുന്നേറൂ..കൂടുതല്‍ എഴുത് .ഇനിയും പണ്ടാരങ്ങള്‍ വന്ന് കോപ്പി ചെയ്തു കൈ അടി വാങ്ങട്ടെ :)

siva // ശിവ said...

വന്നു ...കണ്ടു...ഞാനെന്തു പറയാന്‍...

ശ്രീവല്ലഭന്‍. said...

സന്തോഷകരം തന്നെ!

ദാണ്ടെ സഗീറിന്‍റെ വരികള്‍ ഇവിടെ കിടക്കുന്നു ! വരികള്‍ കടം കൊടുക്കുമോ? എനിക്ക് വയ്യ......:-)

" ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല! "

Unknown said...

സാഗറെ എന്നാലും വേണ്ടായിരുന്നു മോനെ നമ്മുടെ പാവം പാമുവിനോട്
പാമു ക്ഷമിക്ക് ഇഷ്ടാ നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സേഹിക്കാനല്ലേ പാവം യേശു ദേവന്‍ പറഞ്ഞിരിക്കുന്നത്.പാവം സാഗര്‍
അലോചീച്ചിട്ടു വേറെ വരിക്കളൊന്നും കിട്ടിയീല്ല
ആ പാവം റേഷന്‍ അരി കഴിച്ചെങ്കിലും ജീവീച്ചു പോട്ടേ വിട്ടുക്കള്

പാമരന്‍ said...

യാരിദ്‌, അപ്പ ഇതു അങ്ങേരുടെ സ്ഥിരം ഏര്‍പ്പാടാണല്ലേ.... അതു തന്നെ.. നന്ദി.

അഞ്ചല്‍ക്കാരന്‍, നന്ദി. അങ്ങേരെന്തുകൊണ്ട്‌ ഇതു ഇവിടെ തന്നെ പോസ്റ്റിയെന്നാ മനസ്സിലാവാത്തെ. ആരും മനസ്സിലാക്കില്ലെന്നു കരുതിയോ? ചുരുങ്ങിയ പക്ഷം അതു എഴുതിയവനെങ്കിലും?

കപ്പൂ, അതല്ലേ എനിക്കു സന്തോഷം :)

നീരൂ, നന്ദി.

ശിവ, നന്ദി.

വല്ലഭ്ജീ, കടം ചോദിച്ചെങ്കില്‍ സന്തോഷത്തോടെ കൊടുത്തേനെ.. :) നന്ദി.

അനൂപെ, ഈ അയല്‍ക്കാരനേം സ്നേഹിച്ചേക്കാം. നന്ദി.

evuraan said...

ഓ, അങ്ങിനെയൊക്കെയാണോ സംഭവങ്ങള്‍?

vadavosky said...

പാമരനു കിട്ടിയ ഈ അംഗീകാരത്തില്‍ സന്തോഷിക്കുന്നു.
ആ കവിത ചിലപ്പോള്‍ പല കവിതയുടേയും മിശ്രണം ആയിരിക്കും.:(

ശ്രീ said...

ഇതിനിടെ ഇങ്ങനെ ചിലതു നടന്നോ? ഞാനുമറിഞ്ഞിരുന്നില്ല

Anonymous said...

അങ്ങനെ ഞാനും കവിയായി

മൂന്നാം വയസിലാണ് ഞാന്‍ ആദ്യം
കവിത ചൊല്ലി പഠിച്ചത്
ഉമ്മ മാമം മാമം എന്ന്
വാവിട്ടു കരഞ്ഞപ്പോള്‍
ഉമ്മ പറഞ്ഞു എന്തൊരു
കവിത
പിന്നെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍
ബാലരമ ഞാന്‍ കാണാതെ പഠിച്ചു
പിന്നെ ക്ലാസുകള്‍ കൂടികൂടി വന്ന്
പത്തില്‍ പഠിച്ചപ്പോള്‍ ഞാന്‍ ആദ്യം
കവിത എഴുതി തുടങ്ങി
അയലത്തെ ചേട്ടന് കപ്പലണ്ടി വാങ്ങി
കൊടുത്തു ഞാന്‍ പറയിപ്പിച്ചു
കൊള്ളാം മോനെ നീ തെളിയും
പിന്നെ ഞാന്‍ വളര്‍ന്നു വളര്‍ന്നു
മുട്ടനാടിനെപ്പോലെ സുന്ദരനായ്
ബ്ലാഗായ്,ബ്ലാഗ്ഗില്‍ പ്രണയമായ്
ബ്ലാഗിണി എന്‍ വധുവായ്
ബ്ലാഗായ ബ്ലാഗെല്ലാം കാണാതെ പഠിച്ചു
വരികള്‍ എഴുതി മാറ്റി വെച്ചു
ഇനി പറയട്ടെ
ഇല്ല മകനെ ഞാന്‍ നിന്നെ ജനിപ്പിക്കില്ല
പുഴു അരിക്കുന്ന ഒരു ദേഹമായ് തീര്‍ന്ന്
ഈ ബ്ലഗ്ഗില്‍ കോപ്പി പേസ്റ്റ് ചെയ്തു
കൈയടി വാങ്ങുവാന്‍ ഇല്ല മകാനേ
നിന്നെ ജനിപ്പിക്കുകില്ല

കുറ്റ്യാടിക്കാരന്‍|Suhair said...

പണ്ടാരത്തിന്റെ ബ്ലോഗ് പലപ്പോഴും വായിച്ചിട്ടുണ്ട്.

പലതും ഇഷ്ടവുമായിരുന്നു.

പക്ഷേ അങ്ങേര് കോപ്പി പേസ്റ്റ് രീതിയുടെ വക്താവാണെന്നറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.

പാമരന്റെ ഈ “സന്തോഷത്തില്‍” ഞാനും പങ്കുചേരുന്നു.

puTTuNNi said...

കണ്‍ഗ്രാജുലേഷന്‍സ് പാമരന്‍,
താങ്കളുടെ പ്രശസ്തി ഉയരട്ടെ എന്ന് ആശംസിക്കുന്നു

പാമരന്‍ said...

ഏവൂരാന്‍, വഡവോസ്കീ, ശ്രീ, അനോണീ, കുറ്റീ, പുട്ടുണ്ണീ, എന്‍റെയീ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിന്‌ എല്ലാവര്‍ക്കും നന്ദി!

എന്‍റെയീ ആത്മപ്രശംസ എല്ലാരും "സവിനയം ക്ഷമിക്കുക" :)

Unknown said...

ഇത് ആത്മ പ്രശംസയാണെന്നു കരാമേലപ്പന്‍
പറയത്തില്ല
എന്നാലും എന്റെ പാമു ആര്‍ക്കാണുഈ പാമുവിനോടിത്തിരി വിരോധം
ദേ പുതിയ
പ്രേമലേഖനവുമായി വന്നു സമയമുണ്ടെങ്കില്‍ ഒന്നു വായിക്കു
http:ettumanoorappan.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരനും മറ്റെല്ലാവരും പറഞ്ഞതിനുള്ള ഒരു മറുപടി മോഷ്ടാവ്‌ എന്ന നിലക്കെങ്കിലും ഞാന്‍ നിഞ്ഞളോട്‌ പറഞ്ഞേക്കാം എന്നു നിനക്കുന്നു.ഒരു കാര്യം ആദ്യം പറയട്ടെ യാരിദ്‌ പറഞ്ഞ കാര്യം ഞാന്‍ തന്നെ അറിയുന്നത്‌ ആദ്യമാണ്‌.എന്‍താണ്‌ ഞാന്‍ മോഷ്ടിച്ചതെന്നും അത്‌ അവിടെ പോസ്റ്റ്‌ ചെയ്തെന്നും തെളിവു സഹിതം പറയണം.പിന്നെ കാളപെറ്റെന്നു കേട്ട്‌ കയറെടുത്തവരെ,ഈ വരികളില്‍ വന്ന സാമ്യം ഞാന്‍ അറിഞ്ഞുകൊണ്ട്‌ എഴുതിയതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇനി നിങ്ങള്‍ വിശ്വസിക്കില്ല എന്ന് എനിക്കറിയാം എന്നാലും ഞാന്‍ പറയുന്നു ഞാന്‍ ഈ വരികള്‍ ഞാന്‍ ആരില്‍നിന്നും മോഷ്ടിച്ചതല്ല,ഞാന്‍ പാമരന്റെ കവിത വായിക്കുന്നത്‌ തന്നെ ഇപ്പോള്‍ മാത്രമാണ്‌.സാമ്യത തികച്ചും യാഥൃഛീകമായതിനാല്‍ ഞാന്‍ മാപ്പു പറയേണ്ട ആവശ്യവും ഇല്ല എന്നാണ്‌ എനിക്കു തോന്നുന്നത്‌.പിന്നെ ഈവിവാദം ഉണ്ടാക്കിയ കവിത ഒന്ന് മനസിരുത്തി വായിക്കുക,ശേഷം നിങ്ങള്‍ എന്‍തു മനസിലാക്കുന്നു രണ്ടു കവിതയിലുംവന്ന ഈ സാമ്യമുള്ള വരികളെ പറ്റി,അതിനെ കുറിച്ച്‌ ആദ്യം പറയുക.

എന്ന്
മോഷ്ടാവ്‌ (ആരോപണം)

യാരിദ്‌|~|Yarid said...

അയ്യൊ എന്റെ ദൈവമെ.. എനിക്കു പറ്റിയല്ലൊ അബദ്ധം. അതു സഗീര്‍ പണ്ടാരത്തിലല്ലായിരുന്നു.. ക്ഷമിക്കു സഗീറെ.. ആളു മാറിപ്പോയതാണ്. ജസീര്‍പുനത്തിലായിരുന്നു അതു ചെയ്തതു.....

ഇതു എന്റെ പോസ്റ്റ്..

http://capturinghistories.blogspot.com/2008/02/blog-post_02.html

ഇതു ജസീറിന്റെ പോസ്റ്റ്..
http://ideapc.blogspot.com/2008/02/blog-post_22.html

ഞാന്‍ ക്ഷമ ചോദിക്കുന്നു സഗീറെ...

Im extremely sorry to u...:(
ആദ്യത്തെ കമന്റെ മാറ്റുന്നു ഞാന്‍..:(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരന്‍ സാറേ,
യാരിദ്‌ മാറ്റി പറഞ്ഞിരിക്കുന്നു!.
ഞാന്‍ ഇതു വരെ ഒന്നു മോഷ്ടിച്ചിട്ടില്ല.അതാണ്‌ ഞാന്‍ പറഞ്ഞത്‌"കാളപെറ്റെന്നു കേട്ട്‌ കയറെടുക്കലേന്ന്.............."

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു ക്ഷമ എല്ലാം കഴിഞ്ഞു!!!!!!!!!!!!!കഷ്ടം ഞാന്‍ അടങ്ങുന്ന ഈ ബ്ലോഗ്‌ സമൂഹം!!!!!!!!!!

നിരക്ഷരൻ said...

മുഹമ്മദ് സഗീര്‍

കാള പെറ്റെന്ന് കേട്ടിട്ടല്ല ഞാന്‍ കയറെടുത്തത്.
രണ്ടുപേരുടേയും പോസ്റ്റുകള്‍ വായിച്ച് ഡേറ്റുകള്‍ അടക്കം എല്ലാം ബോദ്ധ്യപ്പെട്ടതിനുശേഷമായിരുന്നു ഞാന്‍ കമന്റ് ഇട്ടത്. താങ്കളുടെ കവിതയിലെ അവസാനത്തെ നാലുവരികള്‍ താങ്കളുടെ സ്വന്തം സൃഷ്ടിയാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നില്ല.

ആ വരികളിലുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണെന്ന വസ്തുത അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് വെറും സാമ്യം മാത്രമല്ല, ചില തിരുത്തുകള്‍ നടത്തി അങ്ങിനെ ആക്കിയതാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഇതാ രണ്ടുപേരുടേയും ആ വരികള്‍ ഒന്ന് ശ്രദ്ധിക്കൂ.
----------പാമരന്റെ വരികള്‍-----------
ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല

---------സഹീറിന്റെ വരികള്‍------------
ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!
----------------------------
ഉണങ്ങാത്ത പുണ്ണുമായ്‌ ഉലകം ചുറ്റാനും, കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു ചിരിക്കാനും....എന്നുള്ളതാണ് ആ വരികളിലെ കാതല്‍. അത് വള്ളിപുള്ളി പോലും വിടാതെ ആവര്‍ത്തിച്ചിരിക്കുന്നു താങ്കള്‍. അത്രയും വാക്കുകള്‍, ആശയങ്ങള്‍ രണ്ട് മനസ്സുകളില്‍ ഒരേ പോലെ പല സമയത്തായി ഭാവനയായി വിടര്‍ന്നെന്ന് വിശ്വസിക്കാന്‍ പ്രയാസമായതുകൊണ്ടായിരുന്നു ഞാന്‍ എന്റെ കമന്റ് ഇട്ടത്. ബൂലോകത്തെ മൊത്തം അടച്ച് പറഞ്ഞപ്പോള്‍ എനിക്കെന്റെ നിലപാട്, ഞാന്‍ കമന്റ് ഇട്ടത് വിശദീകരിക്കണമെന്ന് തോന്നി. അതുകൊണ്ടാണീ കമന്റ്. ഇനി ഇതുകാരണം എന്നോട് ശത്രുതയൊന്നും തോന്നരുതേ....നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങള്‍ക്ക് ചെയ്യാം.

ഞാന്‍ എന്നെ, എന്റെ കമന്റിനെ, ന്യായീകരിച്ചതായി മാത്രം കണ്ടാല്‍ മതി.

ആശംസകള്‍

Anonymous said...

പ്രൊഫെയിലില്‍ ഇങ്ങിനെ പറഞ്ഞിട്ട്‌ ആരോ ഒരാള്‍ കവിതയിലെ നാലുവരി അടിച്ചു മാറ്റി എന്നും പരഞ്ഞ്‌ താങ്കള്‍ എന്‍തെല്ലാം പരാക്രമമാണ്‌ കാട്ടികൂട്ടുന്നത്‌

Anonymous said...

ഒന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് നിരാശയുമില്ല.. കൈവിട്ടുപോകുംപോള്‍ വിഷമവുമില്ല.. പ്രൊഫെയിലില്‍ ഇങ്ങിനെ പറഞ്ഞിട്ട്‌ ആരോ ഒരാള്‍ കവിതയിലെ നാലുവരി അടിച്ചു മാറ്റി എന്നും പരഞ്ഞ്‌ താങ്കള്‍ എന്‍തെല്ലാം പരാക്രമമാണ്‌ കാട്ടികൂട്ടുന്നത്‌

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിരക്ഷരന്‍
ഈവിവാദം ഉണ്ടാക്കിയ കവിത ഒന്ന് മനസിരുത്തി വായിക്കുക,ശേഷം നിങ്ങള്‍ എന്‍തു മനസിലാക്കുന്നു രണ്ടു കവിതയിലുംവന്ന ഈ സാമ്യമുള്ള വരികളെ പറ്റി,ആ വരികള്‍ ഏത്‌ കവിതയിലാണ്‌ അതിന്റെ ആവശ്യകത എന്ന് തിരിച്ചരിയുക
അതിനെ കുറിച്ച്‌ ആദ്യം പറയുക.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്തായാലും സഗീറിന്റെ ഈ സ്ഥിരം ബ്ലോഗ് മോഷണ പരമ്പരയോട് ശക്തമായി പ്രതിഷേധിക്കുന്നു.
മനസിലായില്ല യാരിദ്‌ മാറ്റിപറഞ്ഞത്‌ വായിച്ചില്ല അല്ലേ?

യാരിദ്‌|~|Yarid said...

സഗീറെ എനിക്കാളു മാറിപോയി പറഞ്ഞതിനു ഞാന്‍ സോറി പറഞ്ഞു.

പക്ഷെ പാമരന്റെ കവിതയുടെ വരികള്‍ അതേപടി അവീടെ വരുന്നതു എങ്ങനെ യാദൃശ്ചികമാകും....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു വായിച്ചപ്പോഴാണ്‌ പണ്ട്‌ ജിതേഷിന്റെ കവിത ഇടിമാളു അടിച്ച്‌ മാറ്റിയ ശേഷം, ഇടിമാളു തന്റെ കവിത അടിച്ചു മാറ്റിയെന്ന്, ജിതേഷിന്റെ മേല്‍ ആരോപിച്ചത്‌.അതിനു ജിതേഷ്‌
തെളിവു സഹിതം മറുപടിയും നല്‍കുകയുണ്ടായി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

യാരിദ്‌,
സാദൃശ്യം തികച്ചും യാദര്‍ശ്ചികമാകാം.
ഒരു പോലെ ചിന്‍തിക്കുന്നത്‌ തെറ്റാണ്‌ എന്ന് എനിക്കറിയില്ലായിരുന്നു!

യാരിദ്‌|~|Yarid said...

ഒരേപോലുള്ള നാലു വരികള്‍ ഒരിക്കലും യാദൃശ്ചികമാവില്ല സഗീറെ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

യാരിദ്‌,
ഇടിമാളുവിന്റെയും ജിതേഷിന്റെ യും കവിതയിലെ സാദ്യശ്യം നിങ്ങള്‍ക്ക്‌ യാദ്യഛികം എന്റെതു മാത്രം യാദ്യഛികമല്ല!ok well keep it up and continue

Anonymous said...

സഗീര്‍,
കവിത വായിച്ചാല്‍ മനസ്സിലാകുന്നവരോടു പോരേ
കവിതയെക്കുറിച്ചുള്ള സംവാദം....?

Anonymous said...

സംവാദം നടത്തുന്നവരേ..........
പാമരന്‍ എന്റെ പോസ്റ്റ്‌ കണ്ടാണ്‌ ഞാന്‍ പാമരന്റെ കവിതയിലെ വരികല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചത്‌.എന്നാല്‍ ഇവിടെ സമയം സത്യം പറയുന്നു
രണ്ടു പോസ്റ്റിന്റെ സമയം നോക്കിയാല്‍ മനസിലാക്കാവുന്ന കാര്യമേയുള്ളൂ........

കാപ്പിലാന്‍ said...

നാല് വരി മോഷ്ടടിച്ചു എന്നും പറഞ്ഞു പാമരന്‍ ഇത്രയും ബഹളം ഉണ്ടാക്കണ്ട കാര്യം ഒന്നും ഇല്ല പാമാര .

ഇതിലും വലിയ എത്രയോ മോഷണങ്ങള്‍ നടന്നിരിക്കുന്നു :)

പാമരന്‍ said...

സഗീറെ, മുന്നോട്ടുവന്ന്‌ സ്വന്തം നിലപാടു വ്യക്തമാക്കിയതിന്‌ ആദ്യമേ നന്ദി പറയട്ടെ.

ഒരാളെപ്പോലെ വേറെ ഏഴുപേരുണ്ടാവും എന്നാണല്ലോ വയ്പ്‌. കവിതക്കും ആ സാമാന്യവല്‍ക്കരണം ബാധകമാകുമെന്നറിഞ്ഞിരുന്നില്ല.

ഞാന്‍ നിങ്ങള്‍ പറയുന്നത്‌ വിശ്വസിക്കാന്‍ തയ്യാറാണ്‌. ഇതു താങ്കള്‍ സൃഷ്ടിച്ചവരികള്‍ തന്നെ. ഒരു ഉപകാരം കൂടി ചെയ്യണം. ആ വരികള്‍ക്ക്‌ നിങ്ങളുദ്ദേശിച്ച അര്‍ത്ഥവ്യാപ്തികൂടി ഒന്നു വിശദമാക്കിത്തരണം.

ഈ സാമ്യമുള്ള വരികളെ പറ്റി,ആ വരികള്‍ ഏത്‌ കവിതയിലാണ്‌ അതിന്റെ ആവശ്യകത എന്ന് തിരിച്ചരിയുക
അതിനെ കുറിച്ച്‌ ആദ്യം പറയുക.


നിങ്ങളുടെ വരികള്‍:
"ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!
വീണ്ടുമാഭൂമിയിലേക്കില്ല!"

'ഞാന്' എന്നു പറഞ്ഞതു കൊണ്ട്‌ കവിയെക്കുറിച്ചു തന്നെ ആയിരിക്കുമോ?
അതോ കടമ്മനിട്ടയെക്കുറിച്ചാണോ? അതോ മുന്പത്തെ സ്റ്റാന്‍സയിലെ 'പശുക്കുട്ടിയുടെ മരണ'ത്തെക്കുറിച്ചോ?

'ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റുക' എന്നു പറഞ്ഞത്‌ അശ്വത്ഥാമാവിന്‍റെ കഥ ഉള്ളില്‍ വെച്ചുകൊണ്ടാണെന്നു പറയുമോ? ബ്രഹ്മാസ്ത്രങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന്‌ ഭൂമി ചാംബലായിപ്പോകുമെന്നു വന്നപ്പോള്‍ അതു ഗര്‍ഭസ്ത്ഥശിശുവിലേക്കു തിരിച്ചുവിട്ടതിന്‍റെ ഒടുങ്ങാ പാപം ശരീരത്തില്‍ ഉണങ്ങാത്ത പുണ്ണായി ഏറ്റുവാങ്ങി, ചിരംഞ്ചീവിയായി, സകലരാലും വെറുക്കപ്പെട്ട്‌, ലോകത്തിനൊരു പാഠമായി ഉലകം ചുറ്റിക്കൊണ്ടിരിക്കുന്ന അശ്വത്ഥാമാവ്‌. ഈ ലോകത്തിനെ ഒരേ ഒരു സ്ഫുലിംഗം കൊണ്ട്‌ ചുടുകാടാക്കാവുന്നത്രയും 'കൂട്ട നശീകരണ ആയുധങ്ങള്‍' മല്‍സരിച്ച്‌ കൂട്ടി വെച്ച്‌, അവകൊണ്ടു സ്വന്തം നാശം വിലക്കു വാങ്ങി മനസ്സിലും ശരീരത്തിലും പുണ്ണുകളുമായി പുതിയൊരശ്വത്ഥാമാകാന്‍, മകനേ നിന്നെ ഞാന്‍ ജനിപ്പിക്കില്ല, എന്നാണ്‌ എന്‍റെ വരികളില്‍ ഞാന്‍ ഉദ്ദേശിച്ചത്‌.

നിങ്ങളുടെ കവിതയില്‍ ഇതിനെന്തു അര്‍ത്ഥമാണെന്നു പറഞ്ഞു തരുമോ? കടമ്മനിട്ടക്കോ പശൂക്കുട്ടിക്കോ കവിക്കോ എങ്ങനെ അശ്വത്ഥാമാവാകാന്‍ കഴിയുമെന്ന്‌? 'കവിത ആസ്വദിക്കാന്‍ കഴിയുന്ന' ആന്‍റണി ജോസഫ്‌ എങ്ങനെ ഇതാസ്വദിച്ചു എന്നു പറയാമോ?

ആന്‍റണി ജോസഫ്‌, താങ്കളുടെ രണ്ടാമത്തെ കമന്‍റെനിക്കു മനസ്സിലായില്ല. കവിത ആസ്വദിക്കാന്‍ കഴിയാത്ത എനിക്കു വേണ്ടി അതൊന്നു വിശദീകരിക്കുമോ?

അനോണീ, എന്തു പരാക്രമമാണു ഞാന്‍ കാണിച്ചത്‌? അനുകരിക്കപ്പെട്ടതില്‍ ഞാനൊരു സന്തോഷം പ്രകടിപ്പിച്ചതല്ലേ :) സഗീര്‍ കമന്‍രു്‌ മോഡറേഷന്‍ വെച്ചില്ലായിരുന്നെങ്കില്‍ അവിടെയിട്ട കമന്‍റില്‍ ഞാന്‍ തീര്‍ത്തേനെ. ഇതിപ്പോ മോഡറേഷന്‍ വെച്ചത്‌ എല്ലാരും പറയുന്നത്‌ ഫില്‍ടെര്‍ ചെയ്യാന്‍ തന്നെയല്ലേ? ധൈര്യമായി ആ മുഖം മൂടി മാറ്റിയേക്കൂ.. ഇവിടെ ആര്‍ക്കും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.. ഇനി ആളുടെ എണ്ണം കൂട്ടാനാണെങ്കില്‍ വേറേ ഐഡികളുണ്ടാക്കൂ.. :)

നിരക്ഷരൻ said...

പ്രിയ മുഹമ്മദ് സഗീര്‍

വീണ്ടും ഈ വിഷയത്തില്‍ ഒരു കമന്റ് ഇടേണ്ടിവരും എന്ന് കരുതിയിരുന്നില്ല. പക്ഷെ,സഗീര്‍ എന്നെ സംബോധന ചെയ്ത്,

.....“നിരക്ഷരന്‍
ഈവിവാദം ഉണ്ടാക്കിയ കവിത ഒന്ന് മനസിരുത്തി വായിക്കുക,ശേഷം നിങ്ങള്‍ എന്‍തു മനസിലാക്കുന്നു രണ്ടു കവിതയിലുംവന്ന ഈ സാമ്യമുള്ള വരികളെ പറ്റി,ആ വരികള്‍ ഏത്‌ കവിതയിലാണ്‌ അതിന്റെ ആവശ്യകത എന്ന് തിരിച്ചരിയുക
അതിനെ കുറിച്ച്‌ ആദ്യം പറയുക.“....

എന്ന് എഴുതിയതുകൊണ്ട് വീണ്ടും വരേണ്ടി വന്നു.

പ്രിയപ്പെട്ട മുഹമ്മദ് സഗീര്‍,

ഇവിടത്തെ വിഷയം, ആരുടെ കവിതയിലാണ് ആ വരികള്‍ക്ക് കൂടുതല്‍ ആവശ്യകത എന്നുള്ളതല്ലല്ലോ ? ആരുടേതാണ് വരികള്‍ എന്നുള്ളതല്ലേ ?

ഈ വരികള്‍, ഇതിനേക്കാള്‍ ആവശ്യമുള്ള മറ്റൊരു കവി ചിലപ്പോള്‍ വെളിയിലുണ്ടാകാം. അയാള്‍ അത് എടുത്ത് തന്റെ കവിതയില്‍ ചേര്‍ത്താല്‍ അത് അയാളുടെ വരികളാകുമോ ?

ആവശ്യകത കൂടുതല്‍ ഉള്ളതുകൊണ്ട്, ഒരു കടയിലോ മറ്റോ പോയി വാങ്ങി ഉപയോഗിച്ച ഒരു സാധനത്തെപ്പറ്റിയല്ലല്ലോ നാം സംസാരിക്കുന്നത് ?

സമയം സത്യം പറയുന്നു. മാസങ്ങളുടെ അന്തരമാണ് പോസ്റ്റുകള്‍ തമ്മിലുള്ളത്. പാമരന്റെ പോസ്റ്റ് വന്നത് 2008 ഫെബ്രുവരി 15ന് ‍, താങ്കളുടേത് വന്നത് 2008 ഏപ്രില്‍ 24ന്. താങ്കളേക്കാളും മാസങ്ങള്‍ക്ക് മുന്നേയാണ് പാമരന്റെ പോസ്റ്റ്. അതിനി ഒരു തരത്തിലും മാറ്റിമറിക്കാന്‍ പറ്റില്ല. അതിന്റെയെങ്കിലും മുന്‍‌തൂക്കം പാമരന് കൊടുക്കരുതോ ?

താങ്കളുടെ ബ്ലോഗിലെ കമന്റ് മോഡറേഷന്‍, ഈ വിഷയം കണക്കിലെടുക്കുമ്പോള്‍ താങ്കള്‍ക്ക് തന്നെ എതിരാണ്. പാമരന്റെ ബ്ലോഗില്‍/പോസ്റ്റില്‍ അനോണികള്‍ക്ക് വരെ കമന്റ് അടിക്കാനുള്ള അനുവാദവും ഉണ്ട്. പാമരന്‍ അതൊന്നും ഡിലീറ്റ് ചെയ്തിട്ടുമില്ല.

എന്തായാലും ഇതില്‍ക്കൂടുതലൊന്നും തര്‍ക്കിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള വിഷയം ഇതിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ വിശ്വാസമാണ് എനിക്ക് വലുത്. അത് സ്വയം ന്യായീകരിക്കാന്‍ എനിക്കാവും. എനിക്കതുമതി.

പാമരന്റെ വിശ്വാസം പാമരനെ രക്ഷിക്കട്ടെ.
സഗീറിന്റെ വിശ്വാസം സഗീറിനെ രക്ഷിക്കട്ടെ.
ഇത് വായിച്ച് കമന്റടിച്ച അനോണികള്‍ അടക്കമുള്ള മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ അവരേയും രക്ഷിക്കട്ടെ.

ബ്ലോഗിങ്ങ് നീണാല്‍ വാഴട്ടെ.
ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരന്‍,
ഞാന്‍ എഴുതിയ കവിതയില്‍ ഞാന്‍ തന്നെ പറയുന്നുണ്ടല്ലോ? അവസാനം അങ്ങയുടെ പഴയ പശുക്കുട്ടിയാണെന്ന്.ഈ കവിതയില്‍ പശുകുട്ടിയെ പറ്റി പറയുന്ന വരികളെല്ലാം കടമ്മനിട്ടയുടെ വരികളാണ്‌("പശുകുട്ടിയുടെ മരണം" എന്ന കടമ്മനിട്ടയുടെ കവിത വായിക്കുക)
കടമനിട്ടയുടെ കവിതകളില്‍ നിന്ന് ഞാന്‍ മനസിലാക്കിയതും അതിനെ കുറിച്ച്‌ എനിക്ക്‌ പറയാനുള്ളതുമായ കാര്യങ്ങളെ ഞാന്‍ അദേഹത്തിന്റെ തന്നെ ഒരു കവിതാപാത്രത്തിനോടുപമിച്ചു കൊണ്ടു പറയുകയാണ്‌ എന്ന് മനസിലാക്കിയിരിക്കുമെന്നു വിചാരിക്കുന്നു.
പിന്നെ സാമ്യം വന്ന വരികള്‍,നിങ്ങള്‍ പറയുന്നതു പോലെ ഇതില്‍ ഞാന്‍ അശ്വധമാവിനെയൊന്നും കണ്ടിട്ടല്ല എഴുതിയത്‌,
പാവങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്റെ അവസാനം അദേഹത്തിന്‌ അര്‍ബുദം ബാധിച്ചിരുന്നു.ഇതാണ്‌ ഞാന്‍ കവിതയില്‍ പറയുന്ന "ഉണങ്ങാത്ത പുണ്ണ്‌"
പിന്നെ " ഉലകം ചുറ്റല്‍" എന്നും കട്ടമനക്കിഷ്ട്ടമായിരുന്നെന്ന് പ്രത്യേഗിച്ച്‌ പറയ്യേണ്ടകര്യമില്ലല്ലോ?അതും ഒരു പശുകുട്ടിയോടു ഉപമിക്കുമ്പോള്‍!
ഇനി അടുത്ത വരി "കണ്ണില്‍ പുഴുകുത്തുള്ളവര്‍ക്കാര്‍ത്തു ചിരിക്കാന്‍" എന്നു ഞാന്‍ ഉദേശിച്ചതും,അര്‍ഥമാക്കിയതും ജന്മിമാരെ പറ്റിയാണ്‌.(കടമ്മനിട്ട അദേഹത്തിന്റെ കവിതകളില്‍ ജന്മിത്വത്തിനെതിരായിരുന്നു.)
ഞാന്‍ എന്‍തു മനസിലാക്കിയാണ്‌ കവിത എഴുതിയതെന്ന് ഞാന്‍ ആരോടും പറയാറില്ല!
കാരണം കവിത വായിച്ച്‌ വായനക്കാരന്‍ എന്‍തു മനസിലാക്കുന്നുവോ അതാണ്‌ എന്നെ സംബന്ധിച്ച്‌ കവിതയിലെ അര്‍ത്ഥങ്ങള്‍!.ഇതു നിങ്ങള്‍ ചോദിച്ചപ്പോള്‍ എഴുതിയെന്നു മാത്രം.
ഇവിടെയാണ്‌ ആന്റണി ജോസഫ്‌ പറഞ്ഞതിന്റെ പ്രശസ്തി"കവിതയെ കുറിച്ചറിയുന്നവരോട്‌ മതിയില്ലേ സംവാദമെന്ന്" ഞാന്‍ വിശ്വസിക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയപ്പെട്ട ബ്ലോഗരെ,
ഞാന്‍ കമേന്റ്‌ മോഡറേഷന്‍ വെച്ചത്‌ ഫില്‍റ്റര്‍ ചെയ്യാനല്ല മറിച്ച്‌ ആരെക്കെ എനിക്ക്‌ കമേന്റ്‌ അയക്കുന്നുണ്ട്‌ എന്നറിയാന്‍ മാത്രമാണ്‌.ഇതു മനസിലാക്കാന്‍ നിങ്ങള്‍ എനിക്കയച്ച കമേന്റുകള്‍ വായിച്ചാല്‍ മതിയാകും.ഒന്നും ഞാന്‍ ഫില്‍റ്റര്‍ ചെയ്യാറില്ല!

പാമരന്‍ said...

ഹ ഹ ഹ നമിച്ചു സഗീറെ. ഇനീം മനസ്സിലാവാത്തവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ വേണ്ട. നമുക്കിവിടെ നിര്‍ത്താം. ഞനെഴുതിയതു എന്‍റേം, നിങ്ങളെഴുതിയതു നിങ്ങള്‍ടേം. നന്ദി.

ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഓ.ടോ. സഗീറേ, ഈ 'സവിനയം ക്ഷമിക്കൂ' എന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്‌ ഒരു കവിക്കു ഭൂഷണമല്ല. നിങ്ങള്‍ ചെയ്യുന്നതിനേ വിനയം വേണ്ടൂ. മറ്റുള്ളവരോട്‌ വിനയം കാണിക്കാന്‍ പറയുന്നതെന്തിന്‌? അതും ക്ഷമിക്കാന്‍..! :)

പിന്നെ വേറൊരു കാര്യം. ആരൊക്കെ കമന്‍റയക്കുന്നുണ്ടെന്നു അറിയാന്‍ മോഡറേഷന്‍ വയ്ക്കണമെന്നില്ല. settings ഇല്‍, comments ടാബില്‍, Comment Notification Email എന്ന ഫീല്‍ഡില്‍ നോട്ടിഫികേഷന്‍ വരേണ്ട ഈമെയില്‍ അഡ്രസ്സ്‌ കൊടുത്താല്‍ മതി. :)

കാപ്പിലാന്‍ said...

കടമ്മനിട്ടയുടെ ആത്മാവ് ഈ നിമിക്ഷം തേങ്ങുന്നുവോ ?
സഗീര്‍ പറഞ്ഞതെല്ലാം സത്യം ആയിരിക്കട്ടെ .

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കാപ്പിലാന്‍,

എന്റെ കവിതയില്‍ പറഞ്ഞ വിഷയത്തിലൂടെ സഞ്ചരിച്ചാല്‍ തീര്‍ച്ചയായും കടമ്മനിട്ടയുടെ ആത്മാവു തേങ്ങും!.

കാരണം അദേഹം തന്റെ കവിത എങ്ങിനെ സാധാരണക്കാരില്‍ എത്തിക്കാം എന്ന ഒരു ഉദേശത്തോടെയായിരുന്നു, കവിത എഴുതിയിരുന്നതും,
കവിയരങ്ങില്‍ കവിതകള്‍ ചൊല്ലിയിരുന്നതും.

എന്നാല്‍ ജീവിതാവസങ്ങളുടെ നാളുകളില്‍ അദേഹം കവിത എഴുതാറില്ലായിരുന്നു!.

അതു ചിലപ്പോള്‍ അദേഹം കവിതകൊണ്ടു എന്‍തു നടക്കണം എന്നു കരുതിയ പലതും നടക്കാതെ വരുന്നതും ഇനി നടക്കില്ല എന്നും മനസിലാക്കിയതുകൊണ്ടുമാവും.
എന്ന ഒരു നിഗമനത്തിലെത്തി നില്‍ക്കാനാണെനിക്കിഷ്ടം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല!.

ഞാനും നിറുത്തുന്നു!.

ആരൊക്കെ കമന്‍റയക്കുന്നുണ്ടെന്നു അറിയാന്‍ മോഡറേഷന്‍ വയ്ക്കണമെന്നില്ല. settings ഇല്‍, comments ടാബില്‍, Comment Notification Email എന്ന ഫീല്‍ഡില്‍ നോട്ടിഫികേഷന്‍ വരേണ്ട ഈമെയില്‍ അഡ്രസ്സ്‌ കൊടുത്താല്‍ മതി.

എന്ന പുതിയ ഒരറിവു പകര്‍ന്നു തന്നതിനു നന്ദി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരന്‍,
പിന്നെ ഒരു സംശയം ആരൊക്കെ കമന്‍റയക്കുന്നുണ്ടെന്നു അറിയാന്‍ മോഡറേഷന്‍ വയ്ക്കണമെന്നില്ല. settings ഇല്‍, comments ടാബില്‍, Comment Notification Email എന്ന ഫീല്‍ഡില്‍ നോട്ടിഫികേഷന്‍ വരേണ്ട ഈമെയില്‍ അഡ്രസ്സ്‌ കൊടുത്താല്‍ മതി എന്നു പറഞ്ഞല്ലോ അപ്പോള്‍ എങ്ങിനെയാ എന്റെ രചനകള്‍ക്ക്‌ വായനക്കാര്‍ അയക്കുന്ന കമേന്റിന്റെ കര്യം മറുമൊഴി അറിയും!ഈ കോളത്തില്‍ ഞാന്‍ മറുമൊഴിയുടെ അഡ്രസ്സാണ്‌ നല്‍കിയിരിക്കുന്നത്‌.ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പറയൂ

Anonymous said...

മറുമൊഴിയുടെ അഡ്രസ്സിന് ശേഷം ഒരു കോമ ഇട്ടിട്ട് താങ്കളുടെ അഡ്രസ്സ് ഇട്ടാല്‍ മതി. ഒന്നിലധികം അഡ്ഡസ്സ് അവിടെ ഇടാം. ഒരു കുഴപ്പവും ഇല്ല.

ഇനിയെങ്കിലും, കമന്റ് മോഡറേഷന്‍ എടുത്ത് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എപ്പോള്‍ മാറ്റിയെന്നു ചോദിച്ചാല്‍ പോരേ!!!!!!!!...........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ കമേന്റ് എന്റെ കവിത വായിച്ച ശേഷം കവി ആസ്വാദകനായ സാഗര് കോട്ടപ്പുറം എനിക്കെഴുതിയതാണ്!.
മറുമൊഴി

പാമരാ‍.....,
സര്‍വ സമ്മതനായ ശ്രീ. രജുഇരിങ്ങലിന്റെ പുതിയ കവിതയിലെ ഹ്രുദ്യമായ വരികളാണ് താഴെ ചെര്‍ക്കുന്നതു

‘‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.

നീ അത് കാറ്റില്‍ പറത്തിയോ‘

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മതിലുകളില്‍ ഇതിനു സമാനമായ വരികള്‍ കാണാം അതു കൊണ്ടൂ ഇരിങ്ങല്‍ ബഷീറിനെ പകര്‍ത്തിയെന്നു
കരുത്തേണ്ട, ഇരിങ്ങല്‍ പ്രതിഭയുള്ള കവിയാണ്‌, ആ മുഴക്കം മറ്റു വരികളില്‍ കേള്‍ക്കാന്‍ കഴിയും.

താങ്കള്‍ സഗീറില്‍ ആരോപിച്ച, ചോരണപാതകം, അതിനു വാല്പിടിച അനോണികളുടെ വ്യക്തിഹത്യകള്‍ എല്ലാം കാണുമ്പോള്‍
“ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല “
എന്ന താങ്കളുടെ കവിതയുടെ ആശയം മലയാളത്തിലെ പ്രമുഖനായ കവിയുടെ ‘പിറക്കാത്ത മകന്‌‘ എന്ന കവിത തന്നെ അല്ലേ?, ഇനി ആ മഹാവരികളാണെങ്കില്‍, മാടമ്പുകുഞുകുട്ടാന്റെ ‘അശ്വതഥമാവ്‌‘ വായിചാലും,

പാമരന്‍ said...

ബാക്കി എവിടെ?

പാമരന്‍ said...

മോനെ സഗീറേ,

നീ ഇതങ്ങു വിട്ടുകളയാന്‍ സമ്മതിക്കത്തില്ല അല്ലേ? എന്‍റെ ചക്ക നീ എടുത്തോണ്ടു പോയി. ഇച്ചിരി ബഹളമൊക്കെ ഉണ്ടാക്കിയെങ്കിലും വെശന്നിട്ടല്ലേ എന്നു കരുതി ഞാനതങ്ങു ക്ഷമിച്ചു. ഇപ്പ നീ ഒരു മൂന്നാമനേം കൂട്ടി ചക്ക നിന്‍റെ ആണെന്നു സ്ഥാപിക്കാന്‍ വന്നിരിക്കുന്നു.

നിന്‍റെ ആ 'കവി ആസ്വാദകനോട്' നീ മോളില്‍ ആ വരികള്‍ടെ അര്‍ത്ഥം വിശദീകരിച്ചിരിക്കുന്നതൊന്നു വായിച്ചു നോക്കാന്‍ പറ. വിവരമുള്ളവനാണേല്‍ അങ്ങേര്‍ക്കു കാര്യം പിടി കിട്ടും. ('അര്‍ത്ഥം' സിനിമയില്‍ 'നരിച്ചീറുകള്‍' എന്നതിന്‍റെ അര്‍ത്ഥം അറിയാത്തതുകൊണ്ട്‌ 'നരി ചീറുന്നത്‌' എന്നു വ്യാഖ്യാനിച്ച ശ്രീനിവാസന്‍റെ കഥാപാത്രത്തിന്‍റെ പ്രേതം അവിടെ വാട്ടര്‍മാര്‍ക്കായി കെടക്കുന്നുണ്ട്‌.) നിന്നെക്കൊണ്ടുതന്നെ വിഷമിറപ്പിക്കാനാ അര്‍ത്ഥം പറയാന്‍ പറഞ്ഞത്‌.

ചുള്ളീക്കാടിന്‍റെ 'പിറക്കാത്ത മകന്‍' ഇവിടെ കിടപ്പുണ്ട്‌. പോയി വായിക്ക്‌. 'അസ്തമയ'ത്തെക്കുറിച്ച്‌ എത്രയോ കവികള്‍ പാടിയിരിക്കുന്നു. അതുകൊണ്ട്‌ ഇനിയാരും അസ്തമയത്തെക്കുറിച്ച്‌ എഴുതാന്‍ പാടില്ലേ?

ആദ്യം മലയാളത്തില്‍ നാലു വാചകം വ്യാകരണപ്പിശകില്ലാതെ എഴുതാന്‍ പഠിക്ക്‌. ഇരുന്നിട്ടു പോരെ കാലുനീട്ടല്‍? ഇനി തന്‍റെ എല്ലാ പോസ്റ്റുകളുമെടുത്തുവച്ച്‌ ഒരു പോസ്റ്റുമോര്‍ട്ടം എന്നെക്കൊണ്ടു നടത്തിക്കരുത്‌.

ഒരു പ്രാവശ്യം ഞാനവസാനിപ്പിച്ചതാ ഈ ടോപ്പിക്‌. ഇനീം ഞോണ്ടി കുമ്പളങ്ങാ മേടിക്കരുത്‌ പ്ളീസ്‌.

പ്രിയ ബൂലോകരെ, ദയവായി ഇതു വായിച്ച്‌ ഞാനൊരഹങ്കാരിയാണെന്നു തെറ്റിദ്ധരിക്കരുത്‌. അള മുട്ടിയപ്പോള്‍ കടിച്ചു പോയതാ..

Anonymous said...

സഗീര്‍ ,ഞാന്‍ ഇപ്പോള്‍ ആ വെള്ളി നക്ഷത്രം കടമ്മനിട്ടയുടെ കവിതയില്‍ പോയി വന്ന വഴിയാ .അവിടെ കണ്ടില്ലല്ലോ ,മേല്പറഞ്ഞ കമെന്ട്ട് :)
വഴക്കു വേണ്ട ..ഒരു ഹൃദയം ഉള്ളവന്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അനോണീ, ഞാന്‍ മറുമൊഴിയിലെ കമേന്റ്‌ ലിങ്ക്‌ കൊടുത്തിരുന്നല്ലോ?ഇനി എന്റെ കടമ്മനിട്ട കവിതക്ക്‌ വായനക്കാര്‍ അയച്ച കമേന്റ്‌ ഭാഗം ഒന്നു കൂടി നോക്കൂ(താങ്കള്‍ കണ്ണട വെക്കുന്ന കക്ഷിയാണെങ്കില്‍ ആ കണ്ണടക്കു തിമിരം ബാധിച്ചതാകാന്‍ വഴിയുണ്ട്‌!.)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാമരന്‍,ഇവിടെ പ്രശ്നം രാജുവിന്റെ കവിതയല്ല "മാടമ്പുകുഞുകുട്ടാന്റെ അശ്വതഥമാവ്‌"ആണ്‌.അതു വായിക്കുക പിന്നെ പ്രതികരിക്കുക.

പാമരന്‍ said...

ഒന്നു വിട്ടേച്ചു പോ മോനെ ദിനേശാ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാന്‍ നിറുത്തി

അനില്‍@ബ്ലോഗ് // anil said...

ഒരു പുനര്‍വായന നടത്തിയതാണ്.

ആത്മസ്സംതൃപ്തിക്കായി രചിക്കപ്പെട്ട പുതു സൃഷ്ടി ഒരെണ്ണം, വന്നതിന്റെ പിറ്റേദിവസം തന്നെ അപ്രത്യക്ഷമായി.തൊണ്ടി ഇല്ലാതെ എന്തു അന്വേഷണം. അങ്ങിനെ തിരഞ്ഞു നടക്കുമ്പോള്‍ ഇതാ കിടക്കുന്നു പാമരന്‍സ് വക.

സഗീര്‍ പണ്ടാരത്തില്‍ ഒരു നിഷ്കളങ്കനാണെന്നാണ് ഞാന്‍ വിചാരിച്ചു പോയതു.അതിനാലാണ് അയാളെ എല്ലാവരും വാരിയപ്പോഴും കൂടെ കൂടാഞ്ഞതു.

എന്തിനാണാവോ ഇങ്ങിനെ എഴുതുന്നതു. സമയം കളയാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ടു.