Sunday, June 22, 2008

വിവാദമായ സാമൂഹ്യപാഠ ഭാഗം

വിവാദമായ ഏഴാം ക്ളാസ്സിലെ സാമൂഹ്യ പാഠഭാഗം റഫീക്ക്‌ കീഴാറ്റൂര്‍ പ്രസിധീകരിച്ചിരിക്കുന്നു.

ഗീതയിലേയും ഖുര്‍ആനിലേയും ബൈബിളിലേയും ഭാഗങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ടതില്‍..എന്തു കണ്ടിട്ടാണീ മതക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതെന്നു മനസ്സിലാകുന്നില്ല..

റഫീക്കിനു നന്ദി.
Rafeeq kizhattur-റഫീക്ക് കിഴാറ്റൂര്‍: മതമില്ലാത്ത ജീവന്‍

5 comments:

Unknown said...

പാമു റഫീക്കിന്റെ പ്രതികരിക്കാനുള്ള ഈ മനസിനെ തീര്‍ച്ചയായും നമ്മുക്ക് പ്രോത്സാഹിപ്പിക്കാം

ജിജ സുബ്രഹ്മണ്യൻ said...

ഓരോ സമയത്തു ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ മതക്കോമരങ്ങള്‍ക്കു ഉറക്കം വരില്ലല്ലോ...ഇതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ...

Rare Rose said...

കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഈ ലിങ്ക് സഹായിച്ചു പാമരന്‍ ജീ...നന്ദീ..വായിച്ചപ്പോള്‍ വ്യക്തമായതു ഒന്നു മാത്രം...ഉറഞ്ഞുതുള്ളുവാന്‍ മാത്രം യാതൊന്നുമില്ല അതില്‍...മതങ്ങള്‍ എല്ലാം രൂപീകരിക്കപ്പെട്ടത് നന്മയിലേക്ക് നയിക്കാന്‍ ആണു..ഇതിനിവരെല്ലാം പ്രതിഷേധം മുഴക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല...

കാഴ്‌ചക്കാരന്‍ said...

മതക്കോമരങ്ങളുടെ ഈ നെറികെട്ട ഏര്‍പ്പാടുകളെ എതിര്‍ക്കേണ്ടതു തന്നെ. എന്നാല്‍ അതിനപ്പുറം ചില കാര്യങ്ങളിലേക്ക്‌ കണ്ണ്‌ ഓടിക്കേണ്ടതുണ്ടല്ലൊ. (മംഗലാട്ട്‌ സാര്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു.)
പരിഷത്തടക്കമുള്ള പ്രസ്ഥാനങ്ങളുടെ ഭൗതിക സാഹചര്യങ്ങളിലേക്ക്‌ ഒന്നു ശ്രദ്ധിച്ചാല്‍ തെളിഞ്ഞുവരും നെറികേടിന്റെ അങ്ങേത്തലയിലാണവരെന്ന്‌. അധികാരസ്വാധീനങ്ങളുടെ, പണത്തിന്റെ അതു വെച്ചു പുലര്‍ത്തുന്ന അഹന്തയുടെ തണലില്‍ നില്‍ക്കുന്ന ഇവര്‍ക്ക്‌ എന്തു സാമൂഹിക ഉത്തരവാദിത്വമാണ്‌ നിര്‍വ്വഹിക്കാന്‍ കഴിയുക ? ഏതു തരത്തിലുള്ള മതേതരതലമുറയേയാണ്‌ വളര്‍ത്തിയെടുക്കാന്‍ കഴിയുക ? ഇതു വെറും കണ്ണുകെട്ടി കളി... തീക്കളികള്‍ വിളിച്ചുവരുത്തി വയര്‍വീര്‍പ്പിച്ച്‌ ഏമ്പക്കം വിട്ട്‌ പക്വത അഭിനയിക്കല്‍..

ഗീത said...

സ്കൂളും കോളേജുമൊക്കെ തുറന്ന സമയം. സമരവും പഠിപ്പുമടക്കലും ഒക്കെ ഉണ്ടാക്കാന്‍ എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കണമല്ലോ. ജനശ്രദ്ധ പിടിച്ചു പറ്റുകയും വേണം.....
എല്ലാത്തിനും കൂടി ഇരിക്കട്ടെ ഇത്. ഇല്ലെങ്കില്‍ പിന്നെ എന്തിനാണീ‍ മത ജാതി രാഷ്ട്രീയക്കോമരങ്ങള്‍? ഇങ്ങനെ വല്ലതുമൊക്കെ സൃഷ്ടിക്കാനല്ലാതെ അവരെക്കൊണ്ടെന്തിനു കൊള്ളാം?