സുഹൃത്തുക്കളെ,
തസ്ലിമ നസ്റിന്‍റെ വിസ കാലാവധി ഫിബ്രവരി 17 നു (ഞായര്‍) തീരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിസ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ ഗവര്‍മ്മെണ്ട് തീരുമാനമൊന്നും എടുത്തില്ലെങ്കില്‍ തിങ്കളാഴ്ചയോടെ അവരുടെ ഇന്ത്യയിലെ താമസം നിയമവിരുദ്ധമാവും. അതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യും. സ്വന്തം നാട്ടില്‍ അവരെ എന്താണ് കാത്തിരിക്കുന്നതെന്ന് നമുക്കു ഏവര്‍ക്കും അറിയാമല്ലോ..
ഭാരതീയരെന്ന നിലയില്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെ നമ്മള്‍ മാനിക്കുന്നില്ലേ?
അവരുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന മതഭ്രാന്തന്‍മാരുടെ നടുവിലേക്കു, നമ്മെ അഭയം പ്രാപിച്ച തസ്ലിമയെ നമ്മുടെ ഗവര്‍മെണ്ട് എറിഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചാല്‍ നമുക്കു് എന്തു ചെയ്യാന്‍ കഴിയും?
നമുക്കു ഒന്നു ചെയ്യാന്‍ കഴിയും. നമ്മുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുക. അണ്ണാന്‍കുഞ്ഞിനും തന്നാലായത്.
പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തിലേക്ക് (manmohan@sansad.nic.in) നിങ്ങളുടെ പ്രതികരണങ്ങള്‍ എത്തിക്കുക.
തസ്ലിമയുടെ ജീവനും അന്തസ്സിനും വേണ്ടി നമുക്കാവുന്നതു ചെയ്യാം.
ഇപ്പോള്‍ ഒരു വീട്ടുതടങ്കലിനു സമാനമായ അവസ്ഥയില്‍ നീറിനീറീ കഴിയുന്ന തസ്ലിമയുടെ സ്വന്തം വാക്കുകള്‍ മുന്പത്തെ പോസ്റ്റില്‍
Subscribe to:
Post Comments (Atom)
11 comments:
തസ്ലിമ നസ്റിന്‍റെ വിസ കാലാവധി ഫിബ്രവരി 17 നു (ഞായര്‍) തീരുകയാണ്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തസ്ലിമയുമായി ഫോണില്‍ സംസാരിച്ച ശ്രീ. സനല്‍ ഇടമറുക് റാഷണലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ബുള്ളെറ്റിനില്‍ പറയുന്നു.
हम को क्या कर सकता हे .. में थास्लिमा का साथ हे
തന്റെ അന്തസ്സും അഭിമാനവും പോലെതന്നെയാണു മറ്റുള്ളവരുടെയും അന്തസും അഭിമാനവും എന്ന് മനസ്സിലാക്കുക. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ എന്തും പറയാനുള്ള സ്വതന്ത്ര്യമാണോ ? അല്ലെങ്കില്‍ പറയുന്നതിനു യതൊരു അടിസ്ഥാനവും വേണമില്ലെന്നാണോ ? തസ്ലീമയ്ക്കും സല്‍മാന്‍ റുഷ്ദിക്കും ( ചില മുന്‍ വിധികളും ഒരു സമുദായത്തോടുള്ള തെറ്റിദ്ധാരണകളും മാത്രം അടിസ്ഥാനമാക്കി )പിന്തുണ നല്‍കുന്നവര്‍ സ്വയം ആലോചിക്കുക.. വിശേഷ ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍..
ഇല്ലെങ്കില്‍ ഫത്‌വ പ്രഖ്യാപിച്ച് കൊന്നുകളയണമെന്നാണോ ബഷീര്‍ സാറെ?
ബഷീര്‍ സാറെ, അഭിപ്രായസ്വാതന്ത്ര്യത്തിനെപറ്റി ഒരു ഉദാഹരണം പറയട്ടെ.. സാര്‍ ഗൂഗിള്‍ വീഡിയോയില്‍ കയറി മലയാളം ന്നൊന്നു സെര്‍ച്ച് ചെയ്ത് നോക്കുമോ? കുറെ മുസ്ലിം പ്രഭാഷകരുടെ പ്രസംഗങ്ങളുണ്ടവിടെ. അവര്‍ ക്രിസ്തുമതത്തിനേം ഹിന്ദുമതത്തിനേം യഹൂദന്‍മാരെയും കുറിച്ചു പറയുന്നതൊക്കെ ഒന്നു കേട്ടിട്ട് അതും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കാറ്റഗറിയില്‍ വരുമോന്നോന്നു പറയാമോ?
ഇതതൊന്നുമല്ല കാര്യം. തങ്ങള്‍ പറയുന്നതു മാത്രം ശെരി, ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അവരെ ഇല്ലാതാക്കണം. അതന്നെ പാവം ചേകന്നൂരിനും പറ്റിയതു.
നന്ദി കാപ്പിലാന്‍ സാറെ. നമ്മള്‍ കയ്യും കെട്ടി നോക്കി ഇരുന്നില്ല എന്നു സമാധാനിക്കാം.
തസ്ലിമയ്ക്ക് എന്തും പറയാനും എഴുതാനും ഉള്ള അവകാശമുണ്ട്. അവര്‍ പറയട്ടെ എഴുതട്ടേ..
അവരുടെ വിസ കാലാവധി തീരുന്നു എന്നു താങ്കളുടെ വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ..
എന്നാല്‍ കുവൈത്ത് സര്‍ക്കാരുമായുള്ള ചില ചെറിയ പ്രശ്നങ്ങളുടെ പേരില്‍ വിസ സ്റ്റാമ്പ് ചെയ്തു കിട്ടാത്തത് കാരണം. കിടപ്പാടം പണയപ്പെടുത്തി വിസ സംഘടിപ്പിച്ചു വച്ചിട്ട് പോകാനാവാത്ത കുറെ പാവം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുണ്ട്. അവരെക്കൂടി ഓന്നോര്‍ക്കൂ...
എന്തായാലും നമ്മുടെ സര്‍ക്കാര്‍ അന്തസ്സായി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് കൊണ്ട് ഈ വിഷയം ഇവിടെ അവസാനിച്ചുവല്ലോ..
Dear Paamaran..
പ്രിയ സുഹ്യത്തേ.. തെറ്റിദ്ധരിക്കപ്പെട്ട മനസ്സുകളെ ശരിയാക്കിയെടുക്കാന്‍ പാടാണു.. ഒന്നു പറയട്ടെ.. ഫത് വ കൊടുത്ത് കൊന്നു കളയാന്‍ പറയുവാനോ അത്തരം ഫത് വകളെയോ അത് പുറപ്പെടുവിക്കുന്നവരെയോ പിന്തുണക്കാനോ ആണോ എന്റെ വരികള്‍ അര്‍ത്ഥാമാക്കുന്നത്. ? ഇസ്ലാം സഹിഷ്ണുത യുടെ മതമാണ്. അവിടെ മതവും ജാതിയും നോക്കിയല്ല അത് പ്രകടിപ്പിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നത്.. ഖുമൈനിമാരുടെയും ചേകന്നൂരിന്റെയും ആശയങ്ങളല്ല ഇസ്ലാം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്. പിന്നെ ഗൂഗ്ലില്‍ എന്നല്ല എവിടെയും ഹിന്ദു ,മുസ്ലിം ക്ര്യ്സ്ത്യന്‍ വിത്യാസമില്ലാതെ അസഹിഷ്ണുത പരത്തുന്ന പ്രസംഗങ്ങള്‍ കണ്ടേക്കാം ..അതിനെയൊന്നും ന്യായീകരിക്കുന്നില്ല. ഒരു മുസ്ലിമിനെ സംബന്ദിച്ചിടത്തോളം അതൊന്നും യഥാര്‍ത്ഥ വഴിയുമല്ല..
സുഹൃത്തെ,
രണ്ടു പോസ്റ്റുകളും കണ്ടു. അതെ, കയ്യും കെട്ടി നോക്കി ഇരുന്നില്ലല്ലോ എന്നു സമധാനിക്കുക മാത്രമേ വഴിയുള്ളു.
ബഷീര്‍, ഇസ്ലാം സഹിഷ്ണുതയുടെ മതമാണെന്ന ധാരണ ശരിയല്ല. ഇസ്ലാം എന്നല്ല, ഒരു മതവും അത്രയധികം സഹിഷ്ണുതയൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. തങ്ങള്‍ക്ക് അസൌകര്യമുണ്ടാക്കുന്ന, തങ്ങളുടെ അധികാരങ്ങളെ (പ്രധാനമായും പുരോഹിതവര്‍ഗ്ഗത്തിന്റെ)ചോദ്യം ചെയ്യുന്ന ഏതു ശബ്ദത്തെയും അവര്‍ എക്കാലത്തും അടിച്ചമര്‍ത്തിയിട്ടുമുണ്ട്. ജനാധിപത്യരീതിയിലുള്ള എതിര്‍പ്പിന്റെ വാക്കുകളെയും വരകളെയും പ്രതിരോധിക്കേണ്ടത് ജനാധിപത്യരീതികളിലൂടെതന്നെയാവണം. ഇന്‍ക്വിസിഷനുകളും, ഫത്വകളും, ത്രിശൂലങ്ങളും കൊണ്ടല്ല എന്നര്‍ത്ഥം.
പോസ്റ്റിനു നന്ദി സുഹൃത്തേ. ‘സര്‍‘ വിളി (എന്റെ പോസ്റ്റിനുള്ള കമന്റില്‍)ഒഴിവാക്കണമെന്ന് അപേക്ഷ.
നന്ദി രാജിവ്.
'സാര്‍' വിളി നാലുഭാഗത്തുനിന്നും തെറി കേട്ടപ്പോള്‍ നിര്‍ത്തി. എന്നാലും ഒരോരുത്തരുടെയും പ്രായത്തിനെകുറിച്ച് ഒരു ബോധ്യവുമില്ലാത്തതു കൊണ്ട് പേരു വിളിക്കുംബോള്‍ ഒരു വല്ലായ്മ.
dear rajeev,
ഇസ്ലാം സഹിഷ്ണുതയുടെ മതമാണെന്ന ധാരണ ശരിയല്ല എന്ന താങ്കളുടെ ഭാഷ്യം അത് തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്തതാണ്. മുന്‍ വിധികള്‍ ഒഴിവാക്കി..ശരിയായ സോള്‍സില്‍ നിന്ന് ഇസ്ലാമിനെ പഠിക്കാനും വിലയിരുത്താനും ശ്രമിക്കുക.. ചില മുസ്ലിംങ്ങള്‍ ഇസ്ലാമിക ആശയങ്ങളില്‍ നിന്ന് തെറ്റിയാല്‍ അതിനു ഇസ്ലാമിനെ പഴി ചാരുന്നത് ശരിയല്ല.
Post a Comment