Thursday, February 14, 2008

സന്തോഷവാര്‍ത്ത: തസ്ലിമയുടെ വിസ നീട്ടി

സുഹ്രുത്തുക്കളെ,

തസ്ലിമ നസ്രീന്‍റെ വിസ നീട്ടിയതായി അറിയുന്നു.

വളരെ സന്തോഷമുണ്ട്, ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍, സ്വതന്ത്രമായി ചിന്തിക്കാനും തന്‍റെ അഭിപ്രായങ്ങള്‍ വിളിച്ചു പറയാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുള്ളതില്‍.

തസ്ലിമയെയും അവര്‍ക്കു വേണ്ടിയുള്ള ഈ സംരംഭത്തില്‍ മനസ്സുകൊണ്ടെങ്കിലും സഹകരിച്ച എല്ലാ നല്ലവരായ ബൂലോകര്‍ക്കും നന്ദി.


Statement by Official Spokesperson on extension of visa of Ms. Taslima Nasreen

14/02/2008


The Government of India have decided to extend the visa of Ms. Taslima Nasreen. Throughout its history, India has a tradition of offering hospitality to those who seek it. It has also afforded protection to those who have come as our guests. Ms. Taslima Nasreen is our guest and, in keeping with our traditions, we have offered her the same privileges.

It is incumbent on those who are welcomed as guests in India that they remain sensitive to India’s traditions and do not conduct themselves in a manner that either affects our relations with other countries or cause hurt to our secular ethos. We expect that they do not undertake actions that could hurt the sentiments of the many communities that make up our multi-religious and multi-ethnic nation. These are the same restraints which we in India follow. We expect nothing less from our guests.

New Delhi
February 14, 2008

കടപ്പാട്: റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണല്‍

4 comments:

പാമരന്‍ said...

"....We expect nothing less from our guests."

"ഇവിടെ താമസിക്കുന്നതൊക്കെ കൊള്ളാം, മിണ്ടാതെ വായ്മൂടി ഇരുന്നോണം" ന്നു.

ങ്ഹാ... അത്രെയെങ്കിലും ദയവുണ്ടായല്ലോ..

സഞ്ചാരി said...

തസ്ലീമ എന്താണ് അത്ര വലിയ മഹാത്തായ കര്യം ചെയ്തരിക്കുന്നത്.ആ കീറാമുട്ടി എന്തിനാണ് ഇന്ത്യ ഏറ്റെടുക്കുന്നത്.ബി.ജെ.പി.യും.മറ്റും അവരെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നതിന്റെ ഉദ്ദേശശുദ്ധിപ്പറ്റി എല്ലവര്‍ക്കും അറിയാവുന്നതാണ്.
ഞാന്‍ അടുത്ത വണ്ടിക്ക് പോര്‍ബന്തറിലേക്ക് പോകുവാന്‍ നില്‍ക്കുകയാണ്. ഒക്കെ ബാ(ഭാ)യ് ...ബാ(ഭാ)യ്.

നിഷ്ക്കളങ്കന്‍ said...

ഉവ്വോ? രക്ഷപെട്ടു.

ഏ.ആര്‍. നജീം said...

സന്തോഷിക്കാം നമ്മുക്ക് എല്ലാം മറന്ന് സന്തോഷിക്കാം...!!

കാരണം, വരട്ടെ ഇനിയും തസ്ലീമമാര്‍, കൃസ്തുവിന് ആറാം തിരുമുറിവ് കണ്ടെത്തിയും സീതാദേവിയുടെ ചാരിത്ര്യത്തെ കുറിച്ചും ഒക്കെ എഴുതീ. അവര്‍ക്കൊക്കെ ഒരു പ്രചോദനമാകട്ടെ ഈ വികാരം കൊള്ളല്‍..

ലബനോനില്‍ കുറച്ച് നാള്‍ മുന്‍പ് ഇതേപോലൊരു സ്ത്രീ വിവാദ വിഷയം എഴുതി പണക്കാരിയും VIPയും ആകാന്‍ നോക്കി. അവിടുത്തെ സര്‍ക്കാര്‍ ആ പുസ്തകം നിരോധിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ അവര്‍ മറ്റൊരു തസ്ലിമ ആയേനേ എന്നാല്‍ അതൊന്നും സംഭവിക്കാതിരുന്നത് കൊണ്ട് തന്നെ അത് കേവലം ഒരു നോവലോ ചെറുകഥയോ പോലെ ആളുകള്‍ വായിച്ച് മറന്നു...

കുറേ പുസ്തകങ്ങള്‍ കഷ്ടപ്പെട്ട് എഴുതുന്നതിനെക്കാള്‍ എന്ത് കൊണ്ടും നല്ലത് ഇതാ.. പെട്ടെന്ന് പണം പ്രസക്തി ഒക്കെ....

ശംഭോ മഹദേവാ :)