Saturday, March 29, 2008

മന്ത്രവാദവും യുക്തിവാദവും മുഖാമുഖം

യുക്തിവാദിയും റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റുമായ സനല്‍ ഇടമറുകിന്‍റെ വെല്ലുവിളി സ്വീകരിച്ച്‌ ഒരു താന്ത്രികന്‍ സനലിനെ മന്ത്രവിദ്യ ഉപയോഗിച്ച്‌ വകവരുത്താന്‍ ശ്രമിച്ച കഥ പത്രങ്ങളില്‍ വായിച്ചു കാണുമല്ലോ.. അന്ധവിശ്വാസത്തിനേറ്റ കനത്ത പരാജയം ഒട്ടനവധി ജനങ്ങള്‍ ലൈവായി ടീവീയില്‍ കണ്ടു. ചില ദൃശ്യങ്ങള്‍ ഇവിടെ.

Part 1


Part 2


Part 3


കടപ്പാട്‌: റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണല്‍..

13 comments:

പാമരന്‍ said...

ഇതുമുഴുവന്‍ കണ്ടശേഷം എന്‍റെ അമ്മായിഅമ്മ പറഞ്ഞത്‌: "ഹും.. അയാള്‌ (സനല്‍) ഇപ്പോഴല്ലെങ്കില്‌ കുറച്ചു കഴിയുംബം വിവരമറിയും.. മന്ത്രത്തിനൊക്കെ ശക്തിയുള്ളതാ.." :)

ബിന്ദു കെ പി said...

കൊള്ളാം നല്ല പോസ്റ്റ്. അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ച ഒരു പരിപാടിയെ പരിചയപ്പെടുത്തിയതിനു നന്ദി..
പക്ഷെ എത്ര കണ്ടാലും കൊണ്ടാലും പലരും ഇതു തിരിച്ചറിയാതെ പോകുന്നു എന്നതാണ് വാസ്തവം.അമ്മായിഅമ്മ പറഞ്ഞത് ഉദാഹരണം

ശ്രീവല്ലഭന്‍. said...

ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ

പാവം ശര്‍മാജി! ഛേ ഛേ, ഇതൊക്കെ ആരും കാണാതെ ചെയ്യേണ്ടതാണെന്ന് പറഞ്ഞു മാറിയാല്‍ മതിയായിരുന്നു :-)

നന്ദി, ഇതു പോസ്റ്റ് ചെയ്തതിന്. കുറച്ച് പേരെങ്കിലും മനസ്സിലാക്കിയാല്‍ മതിയായിരുന്നു.

പണ്ട് നാടന്‍ മന്ത്രവാദികളെ കണ്ടിട്ടുണ്ട്. അതില്‍ കുറച്ചു പോസ്റ്റ് ആക്കണം എന്നുണ്ട്.

"ഹും.. അയാള്‌ (സനല്‍) ഇപ്പോഴല്ലെങ്കില്‌ കുറച്ചു കഴിയുംബം വിവരമറിയും.. മന്ത്രത്തിനൊക്കെ ശക്തിയുള്ളതാ.." :)

ഇതു തന്നെയായിരിക്കും എന്‍റെ വീട്ടിലും പറയുക!

പപ്പൂസ് said...

ഹ ഹ ഹ!

കേട്ടിട്ടുണ്ടെന്നല്ലാതെ കണ്ടിട്ടില്ലായിരുന്നു. പുള്ളിക്കാരന്‍ കത്തിയെടുത്തപ്പോ ഞാനുമൊന്നു പേടിച്ചു, ഇനി മന്ത്രം മാറി തന്ത്രം വരുമോന്ന്! മന്ത്രവാദീടെ അവസാന അടവ് ഇങ്ങനെയായിരിക്കും:

"ഇതൊക്കെ വിശ്വാസമുള്ളവരിലേ ഫലിക്കൂ. ഒന്നു വിശ്വസിച്ചു നോക്ക്, വെവരമറിയും..."

Unknown said...

സനല്‍ ഇടമറുകിന്റെ തലപിടിച്ചു് കുറച്ചുനേരം കൂടി കറക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി തലച്ചോറിലെ ചില കോശങ്ങള്‍ക്കെങ്കിലും ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തേനെ! അതെന്തായാലും ഒഴിവാക്കിയതു് നന്നായി.

'അഭ്യസ്തവിദ്യര്‍' എന്നു് അഭിമാനിക്കുന്ന ചിലര്‍ പോലും ഇതുപോലുള്ള പേക്കൂത്തുകളുടെ പുറകെ പോകുന്നുണ്ടെന്നതാണു് കഷ്ടം.

സദാം ഹുസൈനെയും ബിന്‍ ലാദനേയുമൊക്കെ നശിപ്പിക്കാന്‍ ബുഷും, ബുഷിനെ നശിപ്പിക്കാന്‍ ബിന്‍ ലാദനും, ഹിറ്റ്ലറെ നശിപ്പിക്കാന്‍ സഖ്യശക്തികളുമൊക്കെ, 'ബാഡീസും' ഷര്‍ട്ടും ധരിക്കില്ലെങ്കിലും സ്വര്‍ണ്ണവാച്ചു് കെട്ടണമെന്നു് നിര്‍ബന്ധമുള്ള ഇത്തരം 'വളിവയറന്‍-വിടുവായന്മാരെ' ‍ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ എത്രയോ ആയിരം നിരപരാധികളായ മനുഷ്യര്‍ക്കു് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വരികയില്ലായിരുന്നു!

'ഓം ക്ലിം ക്ലിം'! ഇവന്റെയൊക്കെ തലയിലാ ക്ലിം ക്ലിം!! സമൂഹദ്രോഹികള്‍!!!

യാരിദ്‌|~|Yarid said...

അപ്പൊ ഇങ്ങനെയൊക്കെ സംഭവം ഉണ്ടായി അല്ലെ. ഈ താന്ത്രികന്‍ ചേട്ടനെ ഒന്നു കിട്ടിയിരുന്നേല്‍ ബൂലോഗത്തെ പുലികള്‍ക്കെതിരെ ഒന്നു പ്രയോഗിച്ചു നോക്കാമായിരുന്നു. കിട്ടിയാലൂട്ടി ഇല്ലെങ്കില്‍ ചട്ടി..;)

നിരക്ഷരൻ said...

ഹും ആര് പറഞ്ഞു മന്ത്രത്തിന് ശക്തിയില്ലെന്ന്. ഞാനിതൊന്ന് കാണാമെന്ന് കരുതി വന്നപ്പോഴെക്കും, ’മന്ത്രശക്തി‘ കാരണം രണ്ടാമത്തെ വീഡിയോ ‘No longer available' എന്ന് കാണിക്കുന്നു. :)

കഷ്ടായിപ്പോയല്ലോ...ഇനിയിപ്പോ ഇതിവിടെയാ ഒന്ന് കാണാന്‍ പറ്റുക പാമരാ.

Anonymous said...

ലാണ്ടെ പ്രാഞ്ചീസ് ജീവവിനാശ-ബുദ്ധികുണാശ-തന്ത്ര-മന്ത്ര-ഹമ്ര്-ഹുമ്രാലാപനം കേട്ടു് പിന്നേം ബോധം കെട്ടു! കൂര്‍ക്കക്കെഴ്ങ്ങിന്റെ പ്രേമഗാനാലാപനം കേട്ടു് ബോധം കെട്ടിട്ടു് ഇന്നലെ ബോധം തെളിഞ്ഞതേ ഒള്ളു്. അപ്പളാ ഇതു്! ലോകാവസാനം കാണണേനു് മുമ്പു് ഇനിയെന്തൊക്കെ കാണേണ്ടിവരുമെന്റെ വിശുദ്ധ ക്ണിം-ക്ണിം കൊണാപ്പുകളേ! എനിക്കു് മടുത്തെന്റെ ഈശോയേ! നീങ്ങ മേഘത്തിന്റെ പൊറത്തുകേറി ഒന്നിങ്ങടു് ഓടിവായൊ!

Gopan | ഗോപന്‍ said...

പാമരാ,
ഹ ഹ ഹ കലക്കി ഈ പോസ്റ്റ് !
super entertainment..!

കാപ്പിലാന്‍ said...

നിങ്ങള്‍ എത്ര തള്ളി പറഞ്ഞാലും മന്ത്രവാദത്തിനു ശക്തി ഉണ്ട്...ഹ.ഹ.ഹാ ..എന്നാരും ചിരിച്ചു കല്യണ്ട സാധനം അല്ലത്

ഗോഫന്‍ നമ്പൂതിരി യെ കൊണ്ടുവരണം ..:)

പാമരന്‍ said...

ബിന്ദു, സത്യമാണത്‌.. അതുകൊണ്ടല്ലേ ഇപ്പഴും മന്ത്രന്‍മാരും തന്ത്രന്‍മാരുമൊക്കെ പിഴച്ചു പോകുന്നത്...

വല്ലഭ്ജി, ശെരിയാ.... പാവം ശര്‍മ്മാജി സ്വയം ഇതിലൊക്കെ കനത്ത വിശ്വാസമുള്ള കക്ഷിയാണെന്ന് തോന്നി.. അല്ലേപ്പിന്നെ ഈ വെല്ലുവിളി സ്വീകരിച്ചു പരസ്യമായി ഈ പ്രകടനത്തിനു പുത്തിയുള്ള ഏതേലും ചങ്ങാതി വരുമോ?.. പിന്നെ ആ ശ്മശാനത്തിലെ പരിപാടി.. നേരത്തേ പ്ലാന്‍ ചെയ്തു വരുന്നെ ആയതുകൊണ്ട്‌ ആ മയില്‍പ്പീലിയിലൊക്കെ വല്ല ക്ളോറോഫോമും പെരട്ടിയിട്ടുണ്ടാകുമോന്ന്‌ ഒരു പേടിയുണ്ടായിരുന്നു..:)

പപ്പൂസെ, 'സനല്‍ ആരാധിക്കുന്ന ദൈവങ്ങളാണു അങ്ങേരെ രക്ഷിക്കുന്നത്' എന്നായിരുന്നു ശര്‍മ്മാജിയുടെ അഭിപ്രായം :)

ബാബു സാര്‍, എന്തായാലും ആ ടീവീ ചാനലുകാരെ നമിക്കണം.. ചാനല്‍ അടിച്ചുപോകുമോന്നു കരുതി ഇതു കാണിക്കാണ്ടിരുന്നില്ലല്ലോ :)

നീരൂ, ആ മന്ത്രം ഇവിടെ ഫലിച്ചിട്ടില്ല.. ബോംബേയില്‍ മാത്രമേ ഏറ്റിട്ടൊള്ളെന്നു തോന്നുന്നു.. :)

ആരോ ഒരാള്‍, ഗോപന്‍ജി, പ്രാഞ്ചീസെ, കാപ്സേ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ എന്റമ്മച്ചീ, ആളുകളൊന്നും നന്നാവണില്ലേ

നിരക്ഷരൻ said...

അപ്പടിയാണോ ?
എന്നാല്‍പ്പിന്നെ ഞാന്‍ ഈ പോസ്റ്റ് വേറേതെങ്കിലും രാജ്യത്ത് ചെന്നിട്ട് വീണ്ടും നോക്കിക്കോളാം.